Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Nursing War

Thrissur

മ​നു​ഷ്യ​ജീ​വ​നെ പ​ന്താ​ടു​ന്ന ന​ഴ്സിം​ഗ് സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണം: അ​തി​രൂ​പ​ത പ്രോ​ലൈ​ഫ് സ​മി​തി

തൃ​ശൂ​ർ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ ​നഴ്സു​മാ​രു​ടെ ശ​ന്പ​ള​ത്തി​നൊ​പ്പം പ്രൈ​വ​റ്റ് ആ​ശു​പ​ത്രി​ക​ളും ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചു​കൊ​ണ്ട് യു​എ​ൻ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഴ്സു​മാ​ർ ന​ട​ത്തു​ന്ന സ​മ​രം മ​നു​ഷ്യ​ജീ​വ​നെ​തി​രെ​യു​ള്ള​തും രോ​ഗി​ക​ളെ​യും പൊ​തു​ജ​ന​ത്തെ​യും ക​ബ​ളി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് തൃ​ശൂർ അ​തി​രൂ​പ​ത ജോ​ണ്‍​പോ​ൾ പ്രോ​ലൈ​ഫ്സ​മി​തി വി​ല​യി​രു​ത്തി.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​ന്പ​ളനി​ര​ക്ക് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന തൃ​ശൂരി​ലെ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി, അ​മ​ല ആ​ശു​പ​ത്രി​ തു​ട​ങ്ങി​യ ക്രൈ​സ്ത​വ ആ​ശു​പ​ത്രി​ക​ളു​ടെ മു​ന്നി​ൽമാ​ത്രം പ്ര​ധാ​ന​മാ​യും ന​ട​ത്തി​വ​രു​ന്ന സ​മ​രം മ​റ്റു ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ൾ ഉ​ള്ള​താ​ണെ​ന്നും സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ത്ര​മ​ല്ല, ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുന​ട​ത്തു​ന്ന സ​മ​രം അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ക്കു​ന്ന​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു സ​മി​തി വി​ല​യി​രു​ത്തി.

അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്തേ​ക്ക് ഇ​നി​യും അ​ത്ത​ര​ത്തി​ൽ പ്ര​ക​ട​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന പ​ക്ഷം പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ​പ്ര​വ​ർ​ത്ത​ക​ർ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും ഓ​ർ​മപ്പെ​ടു​ത്തി. ഫാ​മി​ലി​ അ​പ്പ​സ്തോ​ലേ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ് ജ​യിം​സ് ആ​ഴ്ച​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി, സെ​ക്ര​ട്ട​റി​ ശോഭ ജോ​ണ്‍​സ​ണ്‍, ട്ര​ഷ​റ​ർ പ്രി​ൻ​സ് ക​രേ​ക്കാ​ട്ട്, ഇ. സി. ​ജോ​ർ​ജ് മാ​സ്റ്റ​ർ, എം.​എ. വ​ർ​ഗീ​സ്, രാ​ജ​ൻ ആ​ന്‍റണി, ഷീ​ബ ബാ​ബു, ജോ​ണ്‍ ജെ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്രസം​ഗിച്ചു.

Latest News

Corehub Up